Zygo-Ad

പെരിങ്ങത്തൂർ പുഴയിൽ ജലനിരപ്പുയരുന്നു ; ആശങ്കയോടെ പ്രദേശവാസികൾ

 


പെരിങ്ങത്തൂർ: പെരിങ്ങത്തൂർ പുഴയിൽ പതിവില്ലാത്ത വിധം ജലനിരപ്പുയരുന്നു. കായപ്പനിച്ചി കളരിയുള്ളതിൽ മജീദിൻ്റെ വീടിന്റെ മതിലും പറമ്പും, മുറ്റവും പുഴയിൽ ഒഴുകിപ്പോയി.

തൊട്ടടുത്ത് കളരിയുള്ളതിൽ കുഞ്ഞമ്മദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടവും പുഴയെടുത്തു.തെങ്ങുകൾ, പ്ലാവ്,ബദം, എന്നിവയും പുഴയിലായി. ഏതാണ്ട് വീടോട് ചേർന്ന മുറ്റവും അഞ്ച് സെന്റ് സ്ഥലവും പുഴ കവർന്നു.

കായപ്പനിച്ചി പെരിങ്ങത്തൂർ പുഴയിൽ വീട്ടുഭാഗങ്ങൾ ഒഴുകിപോയ കളരിയുള്ളതിൽ മജീദിൻ്റെ വീടിന്റെ വീട്ടു പരിസരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ്, മണ്ഡലം പ്രസിഡണ്ട് എംകെ പ്രേമദാസ്, എംകെ രാഹുലൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സന്ദർശിച്ചു.

വളരെ പുതിയ വളരെ പഴയ