Zygo-Ad

നിയന്ത്രണംവിട്ട ഓട്ടോ നടമ്മൽ തേക്കിലാണ്ടി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു


 പാനൂർ : നിയന്ത്രണംവിട്ട ഓട്ടോ വെള്ളം നിറഞ്ഞ കനാലിലേക്ക് മറിഞ്ഞു. ഡ്രൈവർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പാനൂരിൽ നിന്ന് കയറ്റിയ ചരക്കുമായി മുത്താറിപ്പീടിക നടമ്മൽ ഭാഗത്തേക്ക് പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് അപകടം.ചമ്പാട് അരയാക്കൂൽ സ്വദേശി പ്രശാന്തിന്റെ ഓട്ടോയാണ് നിറയെ വെള്ളമൊഴുകുന്ന നടമ്മൽ തേക്കിലാണ്ടി കനാലിലേക്ക് മറിഞ്ഞത്.ഈ സമയം അതുവഴി വന്ന മുത്താറിപ്പീടിക ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർ വിനോദൻ കനാലിലിറങ്ങി പ്രശാന്തിനെ കൈപിടിച്ചുയർത്തി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുത്താറിപ്പീടികയിലെ ഡ്രൈവർമാരായ രതീഷ്, സന്തോഷ്, ഉണ്ണി, തേവാരം ബാബു, ഇക്ബാൽ, അഷ്റഫ്, ബാബൂട്ടി, മുല്ല ബിജു, അജി, രാജീവൻ, ടി.പി. പ്രമോദ് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്..

വളരെ പുതിയ വളരെ പഴയ