Zygo-Ad

നാദാപുരം മേഖലയിൽ മൂന്ന് കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു


നാദാപുരം: മഴ കനത്തതോടെ നാദാപുരം മേഖലയില്‍ മൂന്ന് കിണറുകള്‍ താഴ്ന്നു. നാദാപുരം, തൂണേരി, ചേലക്കാട് എന്നിവിടങ്ങളിലായി മൂന്ന് കിണറുകളാണ് ഇടിഞ്ഞു താഴ്ന്നത്.

തൂണേരി ബാലവാടിക്ക് സമീപത്തെ ചെട്ട്യാംവീട്ടില്‍ പ്രകാശന്‍റെ വീടിനോട് ചേര്‍ന്ന കിണര്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഇടിഞ്ഞു താഴ്ന്നത്. കിണറിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ തറയും കിണറില്‍ പതിച്ചു.

ഇതോടെ സമീപത്തെ ചന്ദ്രന്‍റെ വീടും അപകട ഭീഷണിയിലായി. നാദാപുരം പോലീസ് ബാരക്കിന് സമീപത്തെ മഠത്തില്‍ മീത്തല്‍ കുഞ്ഞി പാത്തുവിന്‍റെ വീട്ടു മുറ്റത്തെ കിണറും ഇടിഞ്ഞു താണു. ചേലക്കാട്ടെ തോട്ടത്തില്‍ കുഞ്ഞബ്ദുള്ളയുടെ വീടിന്‍റെ കിണറും ഇടിഞ്ഞ് താഴ്ന്ന് പോയി.

മൂന്ന് വീട്ടുകാര്‍ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറാണ് ഇത്. കിണറിന്‍റെ ആള്‍മറയും മോട്ടോറുകളും മണ്ണിനടിയിലായി.

വളരെ പുതിയ വളരെ പഴയ