വനിതകളെ ആയോധനകലയിൽ പ്രാപ്‌തരാക്കുക ഉദ്ദേശത്തോടെ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കുന്നോത്തുപറമ്പ് പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന കളരിപ്പയറ്റ് പരിശീലന പരിപാടി സമാപിച്ചു. ചെണ്ടയാട് ഗുരുദേവ സ്മാരകം യുപി സ്‌കൂൾ ഗ്രൗ ണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം ഉഷ അധ്യക്ഷയായി.
ചെണ്ടയാട് ഗുരുകൃപ കളരി സംഘം നേതൃത്വത്തിൽ സദാ ശിവൻ ഗുരിക്കളാണ് പരിശീലനം നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ അനി ൽകുമാർ, ബ്ലോക്ക് പഞ്ചായ ആംഗം ചന്ദ്രിക പതിയൻ്റവിട, ഗിരീഷ് പോതിയാൽ, എൻ കെ സുജില, കെ ഫസീല, കെ ജിഷ, പ്രജീഷ് പൊന്നത്ത്, കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എം ബീന സ്വാഗതവും, കെ ജീനിഷ നന്ദിയും പറഞ്ഞു. വനിതകളുടെ കളരി പ്പയറ്റ് പ്രദർശനവുമുണ്ടായി