പുത്തൂർ:ശക്തമായ മഴയിൽ പാനൂർ നാദാപുരം റോഡിലെ പുത്തൂർ പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ മതിൽ റോഡിലേക്ക് മറിഞ്ഞുവീണു, റോഡരികിൽ ഇട്ടിരുന്ന പൈപ്പിന് മുകളിലാണ് മറിഞ്ഞുവീണത്.
ഇതോടെ പൈപ്പുകൾ റോഡിലേക്ക് തെന്നി നീങ്ങി അപകട സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി, നല്ല ഗതാഗത തിരക്കുള്ള റോഡാണ്,
പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്, പതിനൊന്നാം വാർഡ് മെമ്പർ അഷ്കർ അലി പി വി എന്നിവർ സ്ഥലം സന്ദർശിച്ചു, പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കമ്പനി അധികൃതരെ ജനപ്രതിനികൾ വിവരമറിയിച്ചതിനെ തുടർന്ന് പൈപ്പുകൾ സുരക്ഷിതസ്ഥാനത്തേക്ക് ജെ.സി ബി ഉപയോഗിച്ച് എടുത്തുമാറ്റി.