Zygo-Ad

വിശ്വാസമാണ് ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകുന്നത്: കെ എൻ എം മർക്കസുദ്ദഅവ


പാനൂർ: വിശ്വാസമാണ് ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും നൽകുന്നതെന്നും പരലോക ജീവിതത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് പ്രതിസന്ധികളിൽ പിടിച്ച് നിൽക്കാൻ വിശ്വാസികളെ സഹായിക്കുന്നതെന്നും കെ എൻ എം മർക്കസുദ്ദഅവ പാനൂർ മണ്ഡലം പഠന ക്യാമ്പ്. പണവും സമ്പത്തുമല്ല സ്വസ്ഥത നൽകുന്നത്. വിശ്വാസമാണ് ജീവിതത്തിൽ പരമപ്രധാനം.

പടച്ച തമ്പുരാന് സമർപ്പിക്കേണ്ടതൊന്നും റബ്ബല്ലാത്തവർക്ക് സമർപ്പിക്കാൻ പാടില്ല. റബ്ബിനെക്കുറിച്ചുള്ള ബോധം ജീവിതത്തിൽ സമാധാനം നൽകുന്നു. 

ന്യൂ ജെൻ തലമുറക്ക് റബ്ബിനെക്കുറിച്ചുള്ള അവബോധം നൽകണം. കാടൻ അറബിയെ സംസ്കരിച്ചെടുക്കാൻ നബിക്ക് സാധിച്ചത് റബ്ബിനെ തിരിച്ചറിയാൻ കഴിഞ്ഞതാണ്. റബ്ബിനെ അറിഞ്ഞ് ആരാധിക്കുകയാണ് അധർമ്മങ്ങളിൽ നിന്ന് മാറി നിൽക്കാനുള്ള പോംവഴി.

കാലം തേടുന്ന ഇസ്ലാഹ് എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ പാനൂർ മണ്ഡലം പഠന ക്യാമ്പ് താഴെ ചമ്പാട് നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ഇസ്മായിൽ കരിയാട് ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മണിലാൽ മുഖ്യാതിഥിയായിരുന്നു. 

കെ എൻ എം മർക്കസുദ്ദഅവ പാനൂർ മണ്ഡലം പ്രസിഡണ്ട് ബാണോത്ത് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം ഒറ്റത്താണി, സാജിദ് പൊക്കുന്ന്, റാഫി പേരാമ്പ്ര, അലി മദനി മൊറയൂർ, സി ടി ആയിഷ ഏഴോം, എൻ കെ ഉമ്മർ, സാജിം ചമ്പാട് എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ