Zygo-Ad

പുത്തൂർ ക്ലബ്ബ് പരിസരത്ത് അപകടം ഉണ്ടാക്കിയ ജലജീവൻ മിഷൻ പൈപ്പുകൾ വാർഡ് മെമ്പറുടെ പരാതിയിൽ എടുത്തുമാറ്റി

 


പുത്തൂർ: ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി മെയിൻ റോഡിൽ സ്ഥാപിക്കാനായി ഇറക്കിയ വലിയ ഭാരമേറിയ പൈപ്പുകൾ പുത്തൂർ ക്ലബ്ബ് ക്യു മാർട്ട് സൂപ്പർമാർക്കറ്റിന്റെ മുൻവശത്ത് റോഡിൽ വീണ് അപകടകരമായ സാഹചര്യം ഉണ്ടായപ്പോൾ സ്ഥലം വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് വാട്ടർ അതോറിറ്റി അധികൃതരോട് പരാതി അറിയിച്ചതിനെ അടിസ്ഥാനത്തിൽ ചുമതലയിലുള്ള കരാർ കമ്പനി റോഡിൽ നിന്നും അപകടകരമായ രീതിയിലുള്ള പത്തോളം പൈപ്പുകൾ സമീപത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി..

ഒന്നിനുമുകളിൽ ഒന്നായി അട്ടിയിട്ട നിലയിൽ ഏത് നിമിഷവും റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലായിരുന്നു പൈപ്പുകൾ ഉണ്ടായിരുന്നത്,

പരാതിയെ തുടർന്ന് കരാർ കമ്പനിയുടെ എൻജിനീയർ തന്നെ നേരിട്ട് സൈറ്റിൽ എത്തി പൈപ്പുകൾ ജെസിബി ഉപയോഗിച്ച് എടുത്തു മാറ്റുകയായിരുന്നു, ഇതോടെ വലിയ അപകട സാധ്യതയാണ് ഇല്ലാതായത്

അപകട സാഹചര്യം ഒഴിവാക്കി തന്ന അധികൃതർക്ക് വാർഡ് മെമ്പർ ഫൈസൽ കുലോത്ത് നന്ദി അറിയിച്ചു..

വളരെ പുതിയ വളരെ പഴയ