Zygo-Ad

സർക്കാരിന്റെ കർഷക വഞ്ചനയ്ക്കെതിരെ.. കർഷക കോൺഗ്രസ് കുന്നോത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നോത്ത്പറമ്പ് കൃഷി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം കെ. പി കുമാരൻ ഉദ്ഘാടനം ചെയ്തു.

 


നെല്ല് സംഭരണത്തിലെ പാളിച്ചകൾ പരിഹരി ക്കുക. Data Bank തയാറാക്കി സർക്കാർ പരിച്ച ഫണ്ട് കൃഷി ആവശ്യത്തിന് ഉപയോഗിക്കാതെ വകമാറ്റി , കാർഷികകാടാശ്വാസ കമ്മിഷൻ ദുരവസ്ഥ അവസാനിപ്പിക്കുക,സർക്കാറിന്റെ കർഷക വഞ്ചന അവസാനിപ്പിക്കുക തുടങ്ങി വിവിധ അവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കുന്നോത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നോത്ത്പറമ്പ് കൃഷിഭവന് മുന്നിൽ മാർച്ചും ധർണ്ണ യും നടത്തി.കർഷക കോൺഗ്രസ്  സംസ്ഥാന കമ്മിറ്റിയംഗം KP കുമാരൻ ഉദ്ഘാടനം ചെയ്തു. പി സി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് പാനൂർ ബ്ലോക്ക് സെക്രട്ടറി കെപി രാമചന്ദ്രൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി.വിപിൻ കക്കോട്ട്വയൽ,സി.പുരുഷു മാസ്റ്റർ,കെ.പി കൃഷ്ണൻ മാസ്റ്റർ,Ck ധാമു,K ഭാസ്കരൻ മാസ്റ്റർ,ശ്രീവൽസൻ മാസ്റ്റർ,പടയൻ രാജൻ മാസ്റ്റർ,ടി.കെ ചന്ദ്രൻ മാസ്റ്റർ,സനിഷ പുല്ലാപ്പളളി എന്നിവർ  പ്രസംഗിച്ചു.P.രാമകൃഷ്ണൻ സ്വാഗതവും എ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ