Zygo-Ad

പാനൂരില്‍ നടുറോഡില്‍ കാര്‍ ഡ്രൈവറുടെ അഭ്യാസം; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്


പാനൂർ: പാനൂരില്‍ നടുറോഡില്‍ കാർ ഡ്രൈവറുടെ അഭ്യാസ പ്രകടനത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.

പൂക്കോം - വല്യാണ്ടി പീടിക റോഡില്‍ തുണ്ടായി പീടികക്ക് സമീപം വൈകീട്ട് 4.15ഓടെയാണ് അപകടം ഉണ്ടായത്. പൂക്കോം ഓട്ടോസ്റ്റാൻ്റിലെ KL 58 AC 4053 ഡ്രൈവർ കണ്ടമ്ബത്ത് രാജേഷി(38)നാണ് പരിക്കേറ്റത്.

കാർ ഡ്രൈവർ നടുറോഡില്‍ നിർത്തി പെട്ടന്ന് കാർ എതിർദിശയിലേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. 

കാറിലിടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചപ്പോഴാണ് മറിഞ്ഞത്. അപകടം നടന്നയുടൻ കാർ ഡ്രൈവർ സ്ഥലം വിട്ടു. 

അപകടത്തില്‍ പരിക്കേറ്റ രാജേഷിനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ, മൈത്രി സഹകരണ സംഘം എന്നിവയുടെ ഭാരവാഹി കൂടിയാണ് രാജൻ.

വളരെ പുതിയ വളരെ പഴയ