പാനൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ച് കടന്ന് പാർട്ടി പതാകകൾ പരസ്യമായി പോലീസ് നോക്കി നിൽക്കെകത്തിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാനൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുകയും സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, കെ എസ് യു ജില്ല പ്രസിഡണ്ട് അതുൽ എം സി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷിബിന വി കെ, കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് രാഹുൽ കണ്ണാടിച്ചാൽ, ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ സി വി എ ജലീൽ, സി കെ രവി, തേജസ് മുകുന്ദ്,നവാസ് ഒ ടി, സനൂബ്, പ്രജീഷ് പി പി, വിജീഷ് കെ പി തുടങ്ങിയവർ നേതൃത്വം നൽകി.
ഓഫീസ് അതിക്രമിച്ച് കടന്നതിനും രാഷ്ട്രീയ കലാപം സൃഷ്ടിക്കുന്ന രീതിയിൽ പാർട്ടി പതാക കത്തിച്ചതിനും എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യാം എന്ന ഉറപ്പിനെ തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോയി.