Zygo-Ad

പാനൂർ മുളിയാത്തോട് നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

 


പാനൂർ മുളിയാത്തോട് നിന്ന്  രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു.

ചൊവ്വാഴ്ച രാവിലെയാണ് മുളിയാത്തോടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലം  ഉടമ യുപി അനീഷ് തൊഴിലാളികളുമായ് പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയതായിരുന്നു . തെങ്ങിൻ്റെ ചുവട്ടിലായാണ് 2 സ്റ്റീൽബോംബുകൾ കണ്ടത് ഉടൻതന്നെ വിവരം പാനൂർ പോലീസിൽ അറിയിക്കുകയായിരുന്നു . പാനൂർ എസ് ഐ ടി സുബാഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും  ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സസ്ഥലത്തെത്തി പരിശോധന നടത്തി.2024 ഏപ്രിലിൽ ഒരാൾ മരിക്കുകയും 3 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്.അതേസമയംകണ്ടെടുത്ത ബോംബുകൾഉഗ്ര ശേഷിയുള്ളതാണോ എന്നതും മറ്റും സംബന്ധിച്ച്വി വിശദമായ അന്വേഷണം നടത്തുമെന്ന് തലശ്ശേരി എ എസ്പി  പി ബി കിരൺ പറഞ്ഞു ബോംബ് സ്ക്വാഡ് എ എസ് ഐ ബിനീഷ് സി പി , ജിജിൻരാജ് , ജോൺസൺ, ഡോഗ് സ്ക്വാഡ് അംഗം അമിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ഥലത്ത് പോലീസ് പരിശോധനയും കർശനമാക്കിയിരിക്കുകയാണ്

വളരെ പുതിയ വളരെ പഴയ