Zygo-Ad

സ്കൂൾ അവാർഡ് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിന്. സംസ്ഥാനത്ത് ഒന്നാമത്

 


വൈ ഐ പി ആശയ സമർപ്പണം ബെസ്റ്റ് പെരിങ്ങത്തൂർ : യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ശാസ്ത്രപഥം എട്ടാം പതിപ്പ് ആശയ സമർപ്പണത്തിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാനത്ത് ഒന്നാമത്.708 ആശയങ്ങൾ സമർപ്പിച്ചാണ് സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയത്. തുടർച്ചയായി നാലാമത്തെ വർഷമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ സ്കൂൾ ഇടം പിടിക്കുന്നത്. ആശയ സമർപ്പണം നടത്തിയ വിദ്യാർത്ഥികളെയും | ഇതിന് വേണ്ടി പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും അധ്യാപകരെയും  സ്കൂൾ പി ടി എ , മാനേജ്മെന്റ് സ്റ്റാഫ് സംയുക്തമായി അനുമോദിച്ചു. പ്രിൻസിപ്പാൾ ഡോ.എൻ എ മുഹമ്മദ് റഫീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി.കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പി ടി എ  പ്രസിഡണ്ട് എൻ പി മുനീർ, അബ്ദുള്ള കണ്ടോത്ത്, സിദ്ദീഖ് കൂടത്തിൽ, എൻ കെ അമീർ, വി വി കെ ലിസി,എം മുഹമ്മദ് ഹാരിസ്, എ പി റഷീദ്, റഫീഖ് കാരക്കണ്ടി,ഫാരിസ് നജാം, പി കെ ബുഷറ, എ പി ഷമീമ , അയിമൻ സർവാർഎന്നിവർ സംസാരിച്ചു.




വളരെ പുതിയ വളരെ പഴയ