പെരിങ്ങത്തൂർ : തൊട്ടില്‍പ്പാലത്ത് പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊട്ടില്‍പ്പാലം മുറ്റത്തെപ്ലാവിലെ മുരുതോലി പ്രദീപന്റെ മകൻ പ്രജിത്ത് (17)നെയാണ് വൈകീട്ട് വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തൊട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. എസ്‌എഫ്‌ഐ ചാത്തൻങ്കോട്ടുനട യുണിറ്റ് കമ്മിറ്റി അംഗമാണ് പ്രജിത്ത്.