മേക്കുന്ന് - മേക്കുന്ന്, പെരിങ്ങത്തൂർ മേഖലയിൽ പടരുന്ന ഹെപ്പറ്റൈറ്റിസ് എ,ബി മഞ്ഞപ്പിത്ത രോഗവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പരക്കുന്ന ആശങ്കകൾ നീക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെയും സ്കൂൾ അധികൃതരുടെയും അടിയന്തിര യോഗം കൊളായി മേനപ്രം ഈസ്റ്റ് യുപി സ്കൂളിൽ വെച്ച് നടന്നു.
രോഗത്തിന്റെ പ്രധാന ഉറവിടം സ്കൂളാണെന്ന് നടത്തുന്ന പ്രചരണം തീർത്തും അടിസ്ഥാന രഹിതമാണെന്നും, സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ യോഗ്യമല്ലെന്നുമുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ചൊക്ലി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജിത്ത്, 8 ആം വാർഡ് മെമ്പർ ഷെറീന എന്നിവർ അഭിപ്രായപ്പെട്ടു.
ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിലെ വെള്ളം ഉപയോഗിക്കരുതെന്ന നിർദ്ദേശം സാമൂഹിക ആഘോഷങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടതാണെന്നും സ്കൂളുമായി ബന്ധമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ചൊക്ലി PHC മെഡിക്കൽ ഓഫീസർ അഞ്ജലി, സജീവൻ കുണ്ടുപുനത്തിൽ, സ്കൂൾ പിടിഎ പ്രസിഡണ്ട് റിനീഷ് ടി പി, വൈ പ്രസിഡണ്ട് സംഷീർ വിപി, മാനേജർ പ്രതിനിധി അനിൽ മാധവൻ, പ്രഥമ അധ്യാപകൻ പ്രശാന്ത് കുമാർ എന്നിവരും രക്ഷിതാക്കളും പങ്കെടുത്തു.
