പെരിങ്ങത്തൂർ : വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പാനൂർ നഗര സഭയിലെ കരിയാട് താവുമ്പ്രം നിവാസികൾക്ക് സുഗമമായ യാത്രക്ക് വഴിയൊരുങ്ങി . നിയമക്കുരുക്കിലും സ്ഥല ഉടമകളുടെ തടസ്സങ്ങൾക്കും മിടയിൽ പെട്ട് നീണ്ട 35 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് താവുമ്പ്രം പ്രദേശത്തുകാർക്ക് പള്ളി വരെയുള്ളയാത്രാ ക്ലേശത്തിന് പരിഹാരമായത് .
വാർഡ് കൗൺസിലർ എൻ എ കരീമിൻ്റെ നേതൃത്വത്തിൽ വാർഡ് വികസന സമിതിയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് നടപ്പാതയുടെ പണി പൂർത്തീകരിക്കാനായത് . പാനൂർ മുനിസിപ്പാലിറ്റി അനുവദിച്ച ഫണ്ടിന് പുറമെ അഞ്ച് ലക്ഷം രൂപ നാട്ടുകാരിൽ നിന്നും സമാഹരിച്ചാണ് പണി പൂർത്തീകരിച്ചത് .
നഗര സഭ ചെയർമാൻ കെ പി ഹാഷിം നടപ്പാത നാടിന് സമർപ്പിച്ചു . വാർഡ് കൗൺസിലർ എൻ എ കരീം അധ്യക്ഷനായി . നടപ്പാതക്ക് തുടക്കം കുറിച്ച് കോടതി കയറേണ്ടി വന്ന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം സുധാകരൻ , മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മാണിക്കോത്ത് സുലൈമാൻ ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു .
വാർഡിലെ ശുചിത്വ വീട് ഗൃഹ നാഥൻമാരായ ചാലിൽ ഇബ്രാഹിം , കക്കാട്ട് ഹമീദ് , കെ എം സഫീർ എന്നിവർക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ എം രാജേഷ് ഉപഹാരം നൽകി .
കൗൺസിലർമാരായ സൈനുദ്ധീൻ തങ്ങൾ , അൻവർ കക്കാട്ട് , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം ടി കെ സുലൈഖ , വി വി അഷ്‌റഫ് , സി കെ മുഹമ്മദ് , വാർഡ് വികസന സമിതി കൺവീനർ ഹസീന കിഴക്കേ ചാലിൽ , റോഡ് കമ്മിറ്റി കൺവീനർ പുതിയടുത്ത് കുഞ്ഞബ്ദുള്ള പങ്കെടുത്തു