പാലത്തായി: സബ് കലക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് നേരിട്ട് വീടുകളിലെത്തി എസ്.ഐ ആറിനെക്കുറിച്ച് ബോധവൽക്കരിച്ചു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ എ.ഇ.ആർ.ഒ പി.പ്രേംരാജ്, വില്ലേജ് ഓഫീസർ എം.ബിജീഷ്, ബൂത്ത് ലവൽ ഓഫീസറും മാസ്റ്റർ ട്രെയിനുമായ സജീവ് ഒതയോത്ത് എന്നിവരോടൊപ്പം വീടുകളിലെത്തി തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക ശുദ്ധീകരണത്തെപ്പറ്റി വളരേ സൗമ്യതയോടെ അദ്ദേഹം സംസാരിച്ചു.
ജനങ്ങളുടെ ആശങ്കയകറ്റാനും അവരെ കൂടുതൽ ബോധവൽക്കരിക്കാനുമാണ് നേരിട്ട് വീടുകളിലെത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. "ആരെയും ഒഴിവാക്കാനല്ല, മറിച്ച് എല്ലാവരെയും ചേർത്തു പിടിക്കാനാണ് ഈയൊരു യജ്ഞം. അതിനാൽ എല്ലാവരും ഈയൊരു യജ്ഞത്തിൽ സഹകരിക്കണമെന്നും ബി.എൽ.ഒമാരോടും ബി എൽ എമാരോടും പൂർണ സഹകരണമുണ്ടാകണമെന്നും" അദ്ദേഹം പറഞ്ഞു.
പാലത്തായി 114ാം വാർഡിലെ മുതിർന്ന അധ്യാപിക വസുമതി ടീച്ചറുടെ വീട്ടിലും ഉൾപ്പെടെ അദ്ദേഹം സന്ദർശിച്ച് തൊട്ടടുത്ത സ്ഥലത്തെ കടയിൽ നിന്നും ചായയും കുടിച്ചാണ് അദ്ദേഹം മടങ്ങിയത്.
വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ബി.എൽ.ഒമാരായ ടി.കെ അശോകൻ മാസ്റ്റർ, പി.പി അശോകൻ, മുതുവന മൊയ്തീൻ കുട്ടി എന്നിവരും വീടു സന്ദർശനത്തിൽ പങ്കാളികളായി.

