കരിയാട്: പള്ളിക്കുനി കമ്പനിക്കുന്നിൽ ബഹുമാനപ്പെട്ട എം.എൽ.എ കെ.പി. മോഹനൻ അവർകളുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഐശ്വര്യ അങ്കണവാടിയുടെ ശിലാസ്ഥാപന കൽനാട്ട് ചടങ്ങ് നടന്നു. പാനൂർ നഗരസഭ ചെയർമാൻ കെ.പി. ഹാഷിം അധ്യക്ഷത വഹിച്ചു.
ശിലാസ്ഥാപനം കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു മോനാറത്ത് സ്വാഗതം പറഞ്ഞു. കെ.പി. ചന്ദ്രൻ, പി. പ്രഭാകരൻ, സന്തോഷ് വി. കരിയാട്, എൻ.സി.ടി. ഗോപീകൃഷ്ണൻ, ടി.എം. ബാബുരാജ്, രാജേഷ് പാറക്കെട്ടിൽ, എൻ.എ. കരീം, സി.കെ. രാഘവൻ, ബിന്ദു, വി. ഷീബ എന്നിവർ പ്രസംഗിച്ചു.
