Zygo-Ad

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു


പാനൂർ : പാനൂർ - കൂത്തുപറമ്പ് സംസ്ഥാന പാതയിൽ മുത്താറിപീടിക ആർ ജി എം എച്ച് എസ് സ്റ്റോപ്പിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. 

ദിവസങ്ങളോളമായി ആയിരക്കണക്കിന് ലിറ്റർ ജലമാണ് പാഴാകുന്നത് ശുദ്ധജലം റോഡിലേക്ക് ഒഴുകി വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും യാത്രാ ഭീഷണിയാകുന്നു. 

എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ശുദ്ധജല ദൗർലഭ്യം നേരിടുന്ന ഈ സമയത്ത് ജല ശോഷണം തടയുന്നതിനും റോഡിലൂടെ ഒഴുകുന്ന ജലം വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായതിനാലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ജില്ലാ പ്രസിഡണ്ട് എൻ കൃഷ്ണൻകുട്ടി അധികൃതരോട് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ