Zygo-Ad

തെരുവുനായ ശല്യം:പാനൂരിൽ പ്രഭാതനടത്തം പ്രതിസന്ധിയിൽ

 


പാനൂർ: അതിരാവിലെ നടക്കാനിറങ്ങുന്നവർക്കും പത്രവിതരണക്കാരനും തെരുവുനായകൾ വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. വടി കൈയിൽ പിടിക്കാതെയോ കൂട്ടമായി ഇറങ്ങാതെയോ പ്രഭാതസവാരിക്ക് പോകുന്നത് ഇപ്പോൾ അപകടകരമെന്നാണ് നാട്ടുകാർ പറയുന്നത്. നായകളെ പേടിച്ച് പതിവ് നടത്തം ഉപേക്ഷിച്ചവരും നിരവധിയുണ്ട്.

കൂട്ടമായി നടക്കാനിറങ്ങുന്നവരെ വരെ തെരുവുനായകൾ പിന്തുടരുന്ന സാഹചര്യം കരിയാട്ട് ഉൾപ്പെടെ കാണപ്പെടുന്നു. പാനൂർ നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളായ പാനൂരും പെരിങ്ങത്തൂരും ഉൾപ്പെടെ നായശല്യം രൂക്ഷമായിരിക്കുകയാണ്.

നഗരസഭയുടെ "നമ്മുടെ നാട് നമ്മുടെ നായ" പദ്ധതിയുടെ ഭാഗമായി തെരുവുനായകളെ നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും, തുടർ പ്രവർത്തനങ്ങൾ നടക്കാതെ പദ്ധതി മുടങ്ങി.

ബസ്‌സ്റ്റാൻഡും സമീപ പ്രദേശങ്ങളും നായകളുടെ വിഹാരകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മാലിന്യം അലക്ഷ്യമായി തള്ളുന്ന രീതി നിയന്ത്രിക്കാനാകാത്തതും നായശല്യം വർധിക്കാൻ കാരണമായതായി നാട്ടുകാർ പറയുന്നു.

വളരെ പുതിയ വളരെ പഴയ