Zygo-Ad

ശിൽപശാല സംഘടിപ്പിച്ചു


പെരിങ്ങത്തൂർ :ചൊക്ലി ബി ആർ സി യുടെ നേതൃത്വത്തിൽ വൈ ഐ പി ശാസ്ത്രപഥം ബ്ലോക്ക്തല ശില്പശാല നടത്തി. 

ബ്ലോക്ക് തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഐഡിയേറ്റർമാർക്ക് വേണ്ടിയുളള രണ്ട് ദിവസത്തെ ശിൽപ്പശാല പെരിങ്ങത്തൂർ എം ഇ സി എഫ് ബി എഡ് സെന്ററിൽ വെച്ച് നടന്നു. 

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഐഡിയേറ്റർമാർ പങ്കെടുത്തത്.

ശാസ്ത്രീയ ഗവേഷണ താല്പര്യങ്ങൾ കുട്ടികളിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ശിൽപശാല ചർച്ച ചെയ്തു. സാമൂഹിക പ്രശ്നങ്ങളെ തങ്ങൾ പഠിച്ച ക്ലാസ് റൂം വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പരിഹരിക്കാൻ ശ്രമിക്കുക എന്ന പ്രവർത്തനത്തിലൂടെയാണ് വൈ ഐ പി ശാസ്ത്ര പഥം പരിപാടി കടന്നു പോകുന്നത്. 

തങ്ങൾ രൂപീകരിച്ച ആശയങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശേഷികൾ ആർജിക്കലാണ് ഇത്തരം ക്യാമ്പുകളുടെ ലക്ഷ്യം. ശിൽപശാല കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു.

എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ബി.പി.സി സുനിൽ ബാൽ സ്വാഗതം പറഞ്ഞു. സി ആർ സി കോഡിനേറ്റർ കെ ഷൈബ , പി ബുഷറ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ