ചെണ്ടയാട്: നിള്ളങ്ങൽ കിഴക്കു വയൽ ചേരിക്കൽ റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്ത് ആറ് മാസം കഴിഞ്ഞിട്ടും പ്രവർത്തി ആരംഭിക്കുകയോ റോഡ് ഗതാഗത യോഗ്യമാക്കുകയോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കിഴക്കു വയലിൽ നടത്തുന്ന ജനകീയ പ്രതിഷേധ കൂട്ടായ് ഡിസിസി സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്യും.
ഏഴ് കിലോ മീറ്റർ വരുന്ന പുത്തൂർ പോസ്റ്റാഫീസ് കൈവേലിക്കൽ നിള്ളങ്ങൽ കിഴക്കുവയൽ ചേരിക്കൽ റോഡിന് നാലര കിലോ മീറ്റർ 2010 ലെ ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് മെക്കാഡം ടാറിംഗ് ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ ഒൻപത് വർഷമായി ബാക്കി വരുന്ന രണ്ടര കിലോ മീറ്റർ ദൂരം പഴയപടി കിടക്കുകയായിരുന്നു.
ഒട്ടേറെ സമര പരിപാടികൾക്കും പരാതികൾക്കും ഒടുവിൽ ഫണ്ട് അനുവദിച്ച് പ്രവർത്തി ഉദ്ഘാടനം കഴിഞ്ഞിട്ടും റോഡിന് ശാപമോക്ഷം കിട്ടാത്ത അവസ്ഥയിലാണ് ഉളളത്.
ഇതിൽ പ്രതിഷേധിച്ച് കൊണ്ടാണ് ജനീകീയ പ്രതിഷേധ കൂട്ടായ്മയുമായി കോൺഗ്രസ് പ്രവർത്തകർ മുന്നോട്ട് വന്നിട്ടുള്ളത്. കെ പി വിജീഷ്, അതുൽ എം സി, എ പി രാജു, രാമചന്ദ്രൻ കെ പി, തേജസ് മുകുന്ദ്, ദേവാഞ്ജന എ കെ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകും