പൂക്കോം: പാനൂരിനടുത്ത് പൂക്കോത്ത് വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെയും, സുഹൃത്തുക്കളെയും ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരേ കേസ്. കഴിഞ്ഞ ദിവസം പൂക്കോം ലൗഷോറിന് സമീപമായിരുന്നു സംഭവം.
പാനൂർ സ്വദേശി കാമ്പ്രത്ത് വൈഷ്ണവി (24) നെയും, സുഹൃത്തുകളെയും അക്രമിച്ച സംഭവത്തിലാണ് പൂക്കോം പന്ന്യന്നൂർ സ്വദേശികളായ കൊയ്യോത്തി വിസ്മയ്, പുല്ലായികണ്ടിയിൽ വിഷ്ണു, ചാത്താണ്ടിയിൽ സായന്ത്, അമ്പിളി റംഷിത്ത്, പുല്ലായികണ്ടി സുനിത എന്നിവർക്കെതിരേ വൈഷ്‌ണവിന്റെ പരാതിയിൽ ചൊക്ലി പൊലിസ് കേസെടുത്തത്.
വാഹനാപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ട സംഭവം ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണ ത്തിൽ കലാശിച്ചതെന്ന് പറയുന്നു. പൂക്കോം ലൗഷോറിന് സമീപം ഉണ്ടായ വാഹനാപകടത്തെ തുടർന്ന് പൂക്കോം സ്വദേശി മുഹമ്മദ് ആസിഫി(19) നെ മർദിച്ച സംഭവത്തിലും ചൊക്ലി പൊലിസ് കേസെടുത്തിട്ടുണ്ട്.
പൂക്കോം സ്വദേശി സായന്തിനെതിരേയാണ് ചൊക്ലി പൊലിസ് കേസെടുത്തത്. ആസിഫ് കാറുമായി വീട്ടിൽ നിന്ന് റോഡിലേക്ക്
ഇറങ്ങുന്നതിനിടെ പ്രതികൾ സഞ്ചരിച്ച കാർ ഇടിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് സായന്ത് ഇറങ്ങി വന്ന് ആസിഫിനെ അക്രമിച്ചെന്നാണ് കേസ്. പരുക്കേറ്റവർ വിവിധ ആശുപത്രിക ളിൽ ചികിത്സ തേടി.
സഞ്ചരിച്ച കാർ ഇടിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതികൾ സഞ്ചരിച്ച കാറിൽ നിന്ന് സായന്ത് ഇറങ്ങി വന്ന് ആസിഫിനെ അക്രമിച്ചെന്നാണ് കേസ്. പരുക്കേറ്റവർ വിവിധ ആശുപത്രിക ളിൽ ചികിത്സ തേടി.
