Zygo-Ad

കണ്ണംവെള്ളിയിൽ കോൺഗ്രസ്സ് പ്രവർത്തകന് നേരെ ആക്രമണം.


പാനൂർ:  കണ്ണംവെള്ളിയിലെ ഐഎൻടിയുസി ഓട്ടോ ഡ്രൈവറായ അനൂപ് കുമാറിനെയാണ് ഓട്ടോ തടഞ്ഞു നിർത്തി എട്ടോളം വരുന്ന സിപിഎം ഗുണ്ടകൾ ആക്രമിച്ചെന്ന് പരാതി. 

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം കോൺഗ്രസ്സ് കൊടികൾ നശിപ്പിച്ചതിന് പിന്നാലെ സിപിഎംൻ്റെ കൊടികൾ നശിപ്പിക്കപ്പെട്ടിരുന്നു. 

ഇതിൻ്റെ തുടർച്ചയായി കണ്ണംവെള്ളിയിൽ കോൺഗ്രസ്സ് - സിപിഎം സംഘർഷം നിലനിൽക്കെയാണ് അനൂപിന് നേരെ ആക്രമണം നടന്നത്. തലയ്ക്കും കൈകാലുകൾക്കും പരിക്കു പറ്റിയ അനൂപ് തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. 

നിരപരാധിയായ ഐഎൻടിയുസി പ്രവർത്തകന് നേരെ സിപിഎം നടത്തിയ ആക്രമണത്തിൽ ദേശീയ ഓട്ടോ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) കൂത്തു പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നിയോജക മണ്ഡലം പ്രസിഡൻ്റ് വിജീഷ് ചെണ്ടയാട് ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ