പെരിങ്ങത്തൂർ : പെരിങ്ങത്തൂർ-മേക്കുന്ന് റോഡിൽ ഗുരുജി മുക്കിൽ പ്രവർത്തിക്കുന്ന പെരിങ്ങത്തൂർ വൈദ്യുതി സെക്ഷൻ ഓഫീസ് മാറ്റി. ആധുനികസൗകര്യങ്ങളോടെ പെരിങ്ങത്തൂർ-കടവത്തൂർ റോഡിൽ പുല്ലൂക്കര കല്ലറ മടപ്പുരയ്ക്ക് സമീപത്തെ ടാർജറ്റ് കോംപ്ലക്സിലാണ് പുതിയ ഓഫീസ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പ്രദേശങ്ങളിൽപ്പെട്ട 17,500 ഉപഭോക്താക്കൾ സെക്ഷൻ പരിധിയിൽ വരും.ഓഫീസ് കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഉമൈസ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. അസി. എക്സി. എൻജിനീയർ എ.പി.വിജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ.രമ്യ, സക്കീന തെക്കയിൽ, പദ്മിനി, പാനൂർ നഗരസഭാ കൗൺസിലർ നഹല ബഷീർ, മുൻ ചെയർമാൻ വി.നാസർ, രമേശ് കൂടത്തിൽ, എം.സജീവൻ, വി.പി.വേണുഗോപാൽ, എൻ.പി.മുനീർ, എം.പി.പ്രജീഷ്, രാമചന്ദ്രൻ ജ്യോത്സ്ന, രാജൻ മാക്കാണ്ടി, രാജൻ കെ.ശബരി, വി.പി.അബൂബക്കർ എന്നിവർ സംസാരിച്ചു.

#tag:
പെരിങ്ങത്തൂർ