പാനൂർ: ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ കോൺഗ്രസ് പൊയിലൂർ, തൃപ്രങ്ങോട്ടൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ടി ബൽറാം.
ക്ഷേത്രോത്സവങ്ങൾ വിശ്വാസികൾ നടത്തട്ടെയെന്നും ക്ഷേത്രോത്സവങ്ങൾ രാഷ്ട്രീയ പ്രചരണമാക്കരുതെന്നും കല്ലിക്കണ്ടിയിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.
കെപിസിസി മെമ്പർ വി സുരേന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെപി സാജു, സന്തോഷ് കണ്ണംവെള്ളി, മണ്ഡലം പ്രസിഡന്റുമാരായ വിപിൻ വി, സജീവൻ എടവന, പാനൂർ ബ്ലോക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.കെ ദിനേശൻ , കെ.പി രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി ബിന്ദു, കെ.പി അമ്മദ്, ടി സായന്ത് എന്നിവർ പ്രസംഗിച്ചു