Zygo-Ad

പഹല്‍ഗമിലുണ്ടായ തീവ്രവാദി അക്രമം:അക്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പാനൂരിലെ യുവ ഡോക്ടര്‍ റാഷിദ് അബ്ദുള്ളയും കുടുംബവും

 


നടുക്കം വിട്ട് മാറാതെ പഹല്‍ഗമിലുണ്ടായ തീവ്രവാദി അക്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പാനൂരിലെ യുവ ഡോക്ടര്‍ റാഷിദ്  അബ്ദുള്ളയും കുടുംബവും ഇന്ന് നാട്ടിൽ തിരിച്ചെത്തും 

വെടിയൊച്ചയും കൂട്ട കരച്ചിലും ഇന്നും ഇവരുടെ മനസില്‍ നിന്നും വിട്ട് പോയിട്ടില്ല നിലവില്‍ ഡല്‍ഹിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് ഡോക്ടറും കുടുംബവും ഉള്ളത്

രാജ്യത്തെയും ലോകത്തെയും തന്നെ നടുക്കിയ പഹല്‍ഗാം തീവ്രവാദി അക്രമത്തില്‍ നിന്നും തലനാറിലേക്കാണ് പാനൂരിലെ യുവ ഡോക്ടര്‍     കുടുംബവും രക്ഷപ്പെട്ടത്.ഭാര്യക്കും രണ്ട് മക്കള്‍ക്കൊപ്പം ആയിരുന്നു ഇവര്‍ കാശ്മീരില്‍ എത്തിയത്  മണിക്കൂറുകള്‍ ഓളം പഹല്‍ഗാമില്‍ ചിലവഴിച്ചു. ഒടുവില്‍ പൈന്‍ഫോറസ്റ്റില്‍ ഫോട്ടോഎടുക്കാനുള്ള തീരുമാനം വേണ്ടന്ന് വച്ചതാണ് ഇവര്‍ക്ക് തുണയായത് . അതേ സമയം സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടു പേരെ പ്രദേശത്ത് കണ്ടതായും ഇവര്‍ പറയുന്നു.ഒരു തവണയോളം വെടിയു ഉച്ചകേട്ടതായും ഡോക്ടര്‍  റാഷിദ് അബ്ദുള്ള   പറഞ്ഞു.ശബ്ദം കേട്ട് ഉടന്‍തന്നെ മക്കളായ ഷസിന്‍ ഷാന്‍, ഹെബിന്‍ ഷാന്‍ എന്നിവരെയും ഭാര്യ ഡോ ഹബീബയെയും കൂട്ടി ജീവനും കൊണ്ട് ഓടുകയായിരുന്നു നിലവിളികള്‍ മാത്രമായിരുന്നു ചുറ്റും കേള്‍ക്കാന്‍ സാധിച്ചത്.നിലവില്‍ ഡല്‍ഹിയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് ഡോക്ടറും കുടുംബവും ഉള്ളത് രാത്രിയോടെ കണ്ണൂരിലേക്ക് യാത്ര തിരിക്കും.ആ ദുരന്തത്തിന് നടുക്കം ഇന്നും ഇവരില്‍ നിന്നും വിട്ടു മാറിയിട്ടില്ല

വളരെ പുതിയ വളരെ പഴയ