നാടക സംവിധായകൻ രാജശേഖരൻ ഓണത്തുരുത്തിന്റെ സ്മരണയ്ക്കായി മാഹി നാടകപ്പുരയുടെ നേതൃത്വത്തിൽ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ അഞ്ചുദിവസങ്ങളായി നടക്കുന്ന 'ഡ്രാമ ഫിയസ്റ്റ' നാടകോത്സവത്തിന് ശനിയാഴ്ച തുടക്കമാവും. വൈകിട്ട് അഞ്ചിന് ചലച്ചിത്രനടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും.
നാടക-ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, ബാബു അന്നൂർ, അമൽ രാജ്ദേവ്,അഭിനന്ദ്, രാജേഷ് ശർമ, രജു ശിവദാസ്, പ്രമോദ് വെളിയനാട് എന്നിവർ വിവിധ ദിവസങ്ങളായി അതിഥി കളായെത്തും. ജനുസ്സ്, മാടൻ, മോക്ഷം, രമണം, ശ്വാസം, പ്രകാശ് ടാക്കീസ്, ഒരുനാൾ ഒരു മുവന്തിയിൽ, വെയ്യ് രാജ വെയ്യ്, കാൺമാനില്ല, വാരിക്കുഴി, പെൺനടൻ, തിരുടർ, ആയഞ്ചേരി വല്യശ്മാൻ, ഒരു പലസ്തീൻ കോമാളി, ജയഭാരതി ടൈലേഴ്സ്, ക്ലാവർ റാണി തുടങ്ങീ 15 നാടകങ്ങളാണ് അഞ്ചു ദിവസങ്ങളായി അരങ്ങേറുക. 30ന് സമാപനസമ്മേളനം. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കെ പി മോ ഹനൻ എംഎൽഎ അധ്യക്ഷനാകും. ഗോകുലം ഗോപാലൻ വിശിഷ്ടാതിഥിയാകും