ഷാർജ എയർ അറേബ്യയുടെ കീഴിലുള്ള T3 അക്കാഡമിയിൽ നിന്നും ATPL(പൈലറ്റ്) ലൈസൻസ് കരസ്ഥമാക്കി നാട്ടിനും പഞ്ചായത്തിനും അഭിമാനമായി മാറിയ കടവത്തുർ , മുണ്ടത്തോടിലെ കൊറ്റോൾ സ്വദേശിനി ഷാന ഷെറിനെ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ബാലൻ കൊള്ളുമ്മൽ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, ഷമീന കുഞ്ഞിപ്പറമ്പത്ത്, ഭരണ സമിതി അംഗങ്ങളായ നല്ലൂർ ഇസ്മായിൽ മാസ്റ്റർ, ഹാജറ യൂസഫ്, സുലൈഖ സി.കെ ഷാന ഷെറിൻ്റെ രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.