പാനൂർ: കടവത്തൂരിൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ മത്സ രം 'കിക്ക് ഓഫ് 25' ഏപ്രിൽ 20 മുതൽ മേയ് 20 വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇരുപത് ദിവസം നീളുന്ന കളിയിൽ കേരളത്തിലെ അറിയപ്പെടുന്ന ഇരുപത് ടീമുകൾ പങ്കടുക്കും. 80 വിദേശ താരങ്ങൾ വിവിധ കളികളിൽ പങ്കാളിയാവും.
രാത്രി ഏഴു മണിക്കാണ് കളി ആരംഭിക്കുക. കടവത്തൂർ ഇരത്തിൻ കീഴിലെ മനയത്ത് വയലിൽ വെച്ചാണ് മത്സരം നടക്കുക. കടവത്തൂർ സ്പോർട്‌സ് ക്ലബിൻ്റെ ആഭിമുഖ്യത്തിലാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. കടവത്തൂരിൽ ഒരു ഗ്രൗണ്ട് എന്ന ലക്ഷ്യവുമായാണ് സംഘാടകർ ടൂർണമെന്റ് നടത്തുന്നത്.
ഏപ്രിൽ 20ന് വൈകീട്ട് ഏഴിന് കണ്ണൂർ റേഞ്ച് ഇക്ക ണോമിക് ഒഫൻസ് വിങ് എസ്. പി എം. പ്രദീപ് കുമാർ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പഞ്ചായ ത്ത്പ്രസിഡൻ്റ് സക്കീന തെക്കയിൽ അധ്യക്ഷതവഹിക്കും. ഉദ്ഘാടന ദിവസം സ്ത്രീകൾക്ക് സൗജന്യ പ്രവേശനമാണന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേള നത്തിൽ സക്കീന തെക്കയിൽ, സമദ് അറക്കൽ തുടങ്ങിവർ പങ്കെടുത്തു.