Zygo-Ad

കല്ലിക്കണ്ടിയില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും വിവാദമാകുന്നു


പാനൂർ : പാനൂർ മേഖലയിലെ കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ചെഗുവേരയുടെ ചിത്രമുള്ള കൊടിയും വിപ്ലവ ഗാനവും ഉപയോഗിച്ചത് വിവാദമാകുന്നു.

ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രക്കിടെയാണ് സിപിഎം പ്രവർത്തകർ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയത്.

നേരത്തെ സമാനമായി രീതിയില്‍ കടയ്ക്കലും കോട്ടുക്കലിലും പിന്നീട് കൊല്ലത്തും ഇത്തരത്തില്‍ രാഷ്ട്രീയ പാ‍‍ർട്ടികളുടെ പേരില്‍ കൊടിയും വിപ്ലവ ഗാനങ്ങളും ഗണഗീതവുമെല്ലാം ഉയർന്നിരുന്നു.

ഇതിന്റെയെല്ലാം പേരില്‍ കേസുകള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ കണ്ണൂരിലും സിപിഎം പ്രവർത്തകർ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയർത്തിയിരിക്കുന്നത്. 

മാസങ്ങള്‍ മുൻപ് കൂത്തുപറമ്പ് പറമ്പായിയിലും കതിരൂർ പുല്യോടും സി.പി.എം നേതാക്കളുടെ ചിത്രങ്ങളും വിപ്ലവ ഗാനങ്ങളുമായി ഡി.ജെ. ഘോഷയാത്ര നടന്നിരുന്നു. ഇതു സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വളരെ പുതിയ വളരെ പഴയ