Zygo-Ad

വാക്ക്പാലിച്ച് പാനൂർ നഗരസഭ ! അക്രമകാരികളായ പന്നികളെ ഷൂട്ടറെ ഉപയോഗിച്ച് വെടിവെച്ചു കൊന്നു


പാനൂർ:  പാനൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വന്യ മൃഗ ശല്യം പരിഹരിക്കണമെന്ന പൊതുജന ആവശ്യം പരിഗണിച്ച് ഷൂട്ടറെ ഉപയോഗിച്ച് നഗരസഭയിലെ പാലത്തായി മേഖലയിൽ നടത്തിയ തിരച്ചലിൽ നിരവധി പന്നികളെ കണ്ടെത്തുകയും ഏതാനും പനികളെ വെടി വെച്ച് കൊല്ലുകയും ചെയ്തു.

പന്നി ശല്യം രൂക്ഷമായ കരിയാട് മേഖലയിൽ രണ്ട് ദിവസം മുമ്പ് സന്ദർശനം നടത്തുന്നതിനിടെ നഗരസഭ ചെയർമാൻ കെ.പി ഹാഷിം ഉൾപ്പെടെയുള്ള മെമ്പർമാർ പന്നിയുടെ ആക്രമത്തിൽ നിന്നും തലനായിരക്കാണ് രക്ഷപ്പെട്ടത്.

ഇത് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നഗരസഭയിൽ ഷൂട്ടർമാരെ ഉപയോഗിച്ച് തിരച്ചിൽ നടത്താൻ തീരുമാനം ഉണ്ടായത്.

വളരെ പുതിയ വളരെ പഴയ