Zygo-Ad

ചൊക്ലി രാമവിലാസം എച്ച് എസ് എസ്സിൽ വിളവെടുപ്പുത്സവം നടന്നു


ചൊക്ലി: ചൊക്ലി രാമവിലാസം എച്ച് എസ് എസ്സിൽ വിളവെടുപ്പുത്സവം നടന്നു. രാമവിലാസം സോയിൽ സ്കോളേഴ്സും സീഡ് അംഗങ്ങളും നടത്തിയ ചീരകൃഷിയുടെ വിളവെടുപ്പ് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് സ്മിത എൻ ഉദ്ഘാടനം ചെയ്തു. 

കോ ഓർഡിനേറ്റർമാരായ ജിനീഷ് കെ.എം , ഷിബിൻ കെ.കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചൊക്ലിയിലെ തല മുതിർന്ന കർഷകരായ കുഞ്ഞൻ മാസ്റ്റർ ടി ടി കെ ശശി എന്നിവരും അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പുത്സവത്തിൽ പങ്കു ചേർന്നു. 

കൃഷിയുടെ പുതു പാഠങ്ങൾ പകരുന്ന ഈ സദുദ്യമം വരും വർഷങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കൂടുതലിടങ്ങളിൽ വ്യാപിപ്പിക്കുമെന്ന് സോയിൽ സ്കോളേഴ്സ്, സീഡ് അംഗങ്ങൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ