കുന്നോത്ത് പറമ്പ് :കൊളവല്ലൂർ എൽപി സ്കൂൾ പ്രൈമറി ലിറ്റിൽ സ്പ്രൗട്ട്ബണ്ണീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'വരയിടം' ഏകദിന ക്യാമ്പ് കണ്ണവം പെരുവയ്ക്ക് സമീപം നടത്തി.
പ്രീ- പ്രൈമറി കുട്ടികളിൽ പരിസ്ഥിതി സൗഹാർദ മനോഭാവം രൂപപ്പെടാനും, പ്രകൃതിയിലെ ശബ്ദങ്ങളും കാഴ്ചകളും ആശയങ്ങളും വരയിലൂടെ പ്രകടിപ്പിച്ചെടുക്കാനും ഈയൊരു ശില്പശാലയിലൂടെ സാധിച്ചു. പാലയത്ത് ഗവൺമെന്റ് യുപി സ്കൂളിന്റെ സഹകരണത്തോടെ നടത്തിയ ഈ ഒരു പരിപാടി കോളയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ റോയ് പൗലോസ് ഉദ്ഘാടനം ചെയ്തു.ശ്യാം രാജ് മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി. ലിജി മാസ്റ്റർ, രാജൻ മാസ്റ്റർ, ഷാജേഷ് വി കെ, പൃഥ്വിരാജ് മാസ്റ്റർ, ജിഗിഷ. ജി എന്നിവർ സംസാരിച്ചു