Zygo-Ad

എസ്.വൈ.എസ് ചെണ്ടയാട് നാമത്ത്പള്ളി യൂനിറ്റിൻ്റെ നേതൃത്യത്തിൽ 'ഗ്രാൻ്റ് ഇഫ്താർ മീറ്റ്' സംഘടിപ്പിച്ചു

 


എസ്.വൈ.എസ്  ചെണ്ടയാട് നാമത്ത്പള്ളി യൂനിറ്റിൻ്റെ നേതൃത്യത്തിൽ 'ഗ്രാൻ്റ് ഇഫ്താർ മീറ്റ്' സംഘടിപ്പിച്ചു.നാമത്ത്പള്ളി ജുമാമസ്ജിദിന് സമീപം നടന്ന ചടങ്ങ് പാനൂർ സർക്കിൾ ഇൻസ്പെക്ടർ സുധീർ കല്ലൻ ഉദ്ഘാടനം ചെയ്തു.

SYS നാമത്ത്പള്ളി യൂനിറ്റ് പ്രസി:ഷാക്കിർ അധ്യക്ഷത വഹിച്ചു.മഹിമ ഇസ്മായിൽ മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി.SYS പാനൂർ സോൺ ഉപാധ്യക്ഷൻ താജുദ്ദീൻ സഖാഫി ഇഫ്താർ സന്ദേശം നൽകി.കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസി:എൻ.അനിൽകുമാർ,വാർഡ് മെമ്പർ ജനകൻ,സയ്യിദ് എരുമാട് അസീസ് തങ്ങൾ,മുഹമ്മദ് അഷ്റഫ് സഖാഫി, ഇബ്രാഹിം സഅദി,ഷാലിമാർ മുഹമ്മദ് ഹാജി,ഉദയഭാനു,പുരുഷുമാസ്റ്റർ, സാദിഖ് ഫാളിലി എന്നിവർ പ്രസംഗിച്ചു.SYS പാനൂർ സോൺ ജനറൽ സെക്രട്ടറി മുനീർ വി.പി സ്വാഗതവും SYS പാനൂർ സോൺ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് കെ.പി നന്ദിയും പറഞ്ഞു.നിരവധി പേർ ഇഫ്താർ സംഗമത്തിൽ സംബദ്ധിച്ചു.

വളരെ പുതിയ വളരെ പഴയ