വന്യമൃഗശല്യം രൂക്ഷമായതോടെ കിഴങ്ങുവിളകളുടെ കൃഷിയും സ്വന്തം വീടുകളിലെ ചെറുകിട കൃഷിയും കരിയാട്ടെ കർഷകർ വെടിയുന്നു. മുൻപ് പത്രങ്ങളിൽ മാത്രം കണ്ട് ശീലിച്ച കാട്ടു പന്നികളും മുള്ളൻ പന്നികളും ഇവിടെ കരിയാടും പെറ്റുപെരുകി കൃഷി വ്യാപകമായി നശിപ്പിക്കുന്നത്. പ്രധാനമായും കിഴങ്ങു വിളകളാണ് മൂടോടെ നശിപ്പിക്കുന്നത് . ചേമ്പും ചേനയും നട്ടുമുളയ്ക്കുംമുമ്പേ കാട്ടുപന്നി അവയെല്ലാം കുത്തിയിളക്കും. ഏറെ കഷ്ടപ്പെട്ട് സ്വന്തം അടുക്കളപ്പുറത്തും വീട്ടു മുറ്റത്തും ചെറിയ തോതിൽ കൃഷി ചെയ്യുന്ന വീട്ടുകാർക്ക് വിളവെടുക്കാറാവുന്ന സമയത്ത് സംഭവിക്കുന്ന ഇത്തരം വന്യമൃഗശല്യം കൃഷിയിൽ നിന്നും പാടെ അകറ്റി നിർത്തുന്ന തരത്തിലുള്ള അവസ്ഥകൾ ഉണ്ടാക്കുന്നു.
വന്യ മൃഗ ശല്യത്തിന് സ്ഥിരമായ പരിഹാരത്തിനായി കൃഷി വകുപ്പിനെയും നഗരസഭയോടും നിരന്തരം ആവശ്യപ്പെടുന്ന കർഷകർക്ക് കൃത്യമായ മറുപടി പോലും ലഭിക്കുന്നില്ല എന്നാണ് പൊതുവെ അഭിപ്രായം. ഇത്തരത്തിലുള്ള കൃഷി നാശം കൂടുകയാണെങ്കിൽ പ്രത്യക്ഷമായ സമരത്തിന് ഇറങ്ങും എന്നാണ് കരിയാട്ടെ കർഷകർ പറയുന്നത്