യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാം വെള്ളി,വിപിൻദാസ്,നിമിഷവിപിൻദാസ്,KSU ജില്ലാ പ്രസിഡൻ്റ് അതുൽ എംസി, കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡൻ്റ് വി.പി രാഹുൽ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 8 പേർക്കെതിരെയാണ് കേസെടുത്തത്.
വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാത്ത നടപടിക്കെതിരെ വനം മന്ത്രി എ.കെ ശശീന്ദ്രന് നേരെ മൊകേരി പാത്തി പാലം ടൗണിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് കരിങ്കൊടി കാണിച്ചിരുന്നു.കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത വനം മന്ത്രി രാജിവെക്കാൻ തയ്യാറാവണമെന്നാവശ്യപ്പെട്ടാണ് പ്രതിശേധം നടത്തിയത്