Zygo-Ad

പാനൂരിൽ ബിഎൽ ഒ ആയിരുന്ന ഓഫിസ് ജീവനക്കാരൻ സ്കൂളിൽ ആത്മഹത്യ ചെയ്ത നിലയിൽ

 


പാനൂർ: പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഓഫീസ് ജീവനക്കാരനെ സ്കൂൾ കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാനൂർ ഹൈസ്കൂളിലെ ഓഫീസ് ജീവനക്കാരനും ബി.എൽ.ഒ (BLO) യുമായ ഷിബി ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവം പുറംലോകം അറിയുന്നത്.:

സ്കൂൾ സ്റ്റേജിന് മുകളിലായുള്ള ലാബ് മുറിയിലാണ് ഷിബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ജീവനക്കാരും അധ്യാപകരും മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റിയിട്ടുണ്ട്. നിലവിൽ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക തിരക്കുകളോ വ്യക്തിപരമായ കാരണങ്ങളോ മരണത്തിന് പിന്നിലുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.




വളരെ പുതിയ വളരെ പഴയ