പാനൂർ: ഇന്നലെ സ്കൂൾ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിലെ ക്ലർക്കും, ആർ.വൈ.സി.ജെ.ഡി ജില്ലാ കമ്മിറ്റിയംഗവുമായ പാനൂരിലെ കുന്നുമ്മൽ സിബി (35)ന് നാടിൻ്റെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ സ്കൂളിലും, വീട്ടിലും നടന്ന പൊതുദർശനത്തിൽ നാടിന്റെ നാനാഭാഗത്ത് നിന്നുമായി നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
സ്കൂൾ ജീവനക്കാരനും, ബി എൽ ഒവുമായി പ്രവർത്തിക്കുന്ന സിബി നാട്ടിൽ ഏവർക്കും പ്രിയങ്കരനായിരുന്നു.
വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമെല്ലാം ഏറെ പ്രിയങ്കരനായിരുന്ന സിബിൻ്റ അകാല നിര്യാണം ഏവർക്കും കടുത്ത ആഘാതമായി. അധ്യാപകർ, മാനേജ്മെന്റ്, വിദ്യാർത്ഥികളടക്കം നിരവധിയാളുകൾ സ്‌കൂളിൽ അന്തിമോപചാരമർപ്പിച്ചു.
