ചൊക്ലി : വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കിഴിലുള്ള ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
പുഷ്പാർച്ചനയിൽ സ്‌കൗട്ട് ,ഗൈഡ് ,ജെ ആർ സി കേഡറ്റുകളെയും പങ്കാളികൾ ആയി. ഉൾ പുൽവാമ ഭീകരാക്രമണത്തിന്റെ ദൃശ്യാവിഷ്കരണവും നടത്തി .
സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രദീപ് കിനാത്തി, മാനേജ്‌മെന്റ് പ്രതിനിധി മനോജ് കുമാർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സ്മിത എൻ, എൻ സി സി ഓഫീസർ ടി .പി .രാവിദ്, പരേഡ് ഇൻസ്‌ട്രകറ്റർ സുനിൽ കുമാർ, സ്റ്റാഫ്സെക്രട്ടറി ടി .പി .ഗിരീഷ് കുമാർ ,എസ് ആർ ജി കൺവീനർ രജീഷ് പി .എം സ്കൗട്ട് മാസ്റ്റർ അനിൽ കുമാർ, ജെ ആർ സി കൺവീനിയർ ശ്രീഹരി പി, ഉദയകുമാർ, ജിനീഷ്, നിഷ .ടി .പി എന്നിവർ പങ്കെടുത്തു .