പാനൂർ: പാട്യം പുതിയ തെരുവിലെ ചിറക്കൽ കാവിനടുത്ത് യുവ അധ്യാപികയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപികയുമായ കുനിയിൽ ചമ്പടത്ത് അഷിക (31) ആണ് മരിച്ചത്.
ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം താമസിക്കുന്ന അശോകന്റെയും രോഹിണിയുടെയും മകളാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അഷികയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരത് (പാട്യം) ആണ് ഭർത്താവ്. ഒരു വയസ്സുകാരൻ രുദ്രൻ ഏക മകനാണ്. ആഷിക് ഏക സഹോദരനാണ്.
പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. യുവ അധ്യാപികയുടെ വേർപാടിൽ പാട്യം വെസ്റ്റ് യു.പി സ്കൂളിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും വലിയ ഞെട്ടലിലാണ്.
