പാനൂർ :കൈവേലിക്കല്‍ ഗുരുചൈതന്യാവിദ്യാലയത്തിന്റെ 26മത് വാര്‍ഷികാഘോഷം നടന്നു. ബാലചലചിത്രതാരവും ഉജ്ജ്വലബാല്യം -ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവുമായ ആവണി രാഗേഷ് ദീപപ്രോജ്ജ്വലനം ചെയ്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാനികേതന്‍ ക്ഷേത്രീയ അക്കാദമിക് പ്രമുഖ് എ.കെ ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.വിദ്യാലയസമിതി പ്രസിഡണ്ട് വേണുദാസ് മാസ്‌റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനഅധ്യാപിക വി.ഷൈമ സ്കൂള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിദ്യാലയസമിതി സെക്രട്ടറി സുഭാഷ്,മാതൃസമിതി പ്രസിഡണ്ട് അശ്വതി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
വിവിധ മത്സരങ്ങളില്‍ ജില്ല-സംസ്ഥാനതലങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍,യോഗാപ്രദര്‍ശനം എന്നിവയോടുകൂടി വാര്‍ഷികാഘോഷം സമാപിച്ചു.

