Zygo-Ad

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് തുടരുന്നു

 


പന്ന്യന്നൂർ :പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾക്കൊള്ളുന്ന താഴെ ചമ്പാട് ഉൾപ്പെടെ സംസ്ഥാനത്തെ 28 വാർഡുകളിലാണ് ഇന്ന് ജനവിധി നടക്കുന്നത്.

രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിംഗ്. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ശരണ്യ സുരേന്ദ്രനും യു ഡി എഫ് സ്ഥാനാർത്ഥിയായി എം.വി അബ്ദുള്ളയും

എൻ ഡി എ സ്ഥാനാർത്ഥിയായി ശ്യാമള പാത്തിയിലുമാണ് മത്സരിക്കുന്നത്. ഇവിടെ പൊടിക്കളം എൽ പി സ്കൂ‌ളിൽ സജ്ജമാക്കിയ 2 ബൂത്തുകളിലും പോളിംഗ് തുടക്കത്തിൽ മന്ദ ഗതിയിലാണ് നീങ്ങുന്നത്. ജോലിക്ക് പോയ പലരും തിരിച്ചെത്തി വോട്ട് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വൈകീട്ടോടെ തിരക്ക് കൂടാമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ നിഗമനം.

അതേസമയം പോളിംഗ് ബൂത്തിൽ സന്ദർശനം നടത്താൻ എത്തിയ മുസ്ലിംലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കാവിൽ മഹമൂദ് ബൂത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടറിന്റെ ടയർ കാറ്റഴിച്ച് വിട്ടതായും, ഹെൽമെറ്റ് എടുത്തു കൊണ്ടുപോയതായും പരാതിയുണ്ട്. പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വളരെ പുതിയ വളരെ പഴയ