Zygo-Ad

പാലത്തായി യു.പി സ്കൂൾ പ്രധാനധ്യാപകൻ പി. ബിജോയ് അന്തരിച്ചു; ഇന്ന് പൊതുദർശനം, സംസ്കാരം


 പാനൂർ: പാലത്തായി യു.പി സ്കൂൾ പ്രധാനാധ്യാപകനും സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പി. ബിജോയിയുടെ (52) ആകസ്മിക വേർപാട് നാടിന് നൊമ്പരമായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രിയ അധ്യാപകന്റെ വേർപാട് വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും.

വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യം.വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ബിജോയ്. പാഠപുസ്തക കമ്മിറ്റി അംഗം, ഹിന്ദി സംസ്ഥാന റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു.

 കെ.പി.എസ്.ടി.എ (KPSTA) കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു.

 രാഷ്ട്രീയ രംഗത്തും സജീവമായിരുന്ന അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാനൂർ മണ്ഡലം സെക്രട്ടറിയാണ്.

പാനൂർ നഗരസഭ മുൻ വൈസ് ചെയർമാൻ എം.കെ. പത്മനാഭൻ മാസ്റ്ററുടെയും പാലത്തായി യു.പി സ്കൂൾ റിട്ട. അധ്യാപിക എം.പി. തങ്കത്തിന്റെയും മകനാണ്.

ഭാര്യ: ഷമീന (അധ്യാപിക, പാലത്തായി യു.പി സ്കൂൾ).

മക്കൾ: അഞ്ജസ് ജോയി (കുസാറ്റ് വിദ്യാർത്ഥി), അൻവിദ (രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി).

സഹോദരങ്ങൾ: ശ്രേയ (അസിസ്റ്റന്റ് പ്രൊഫസർ, എസ്.എൻ കോളേജ് കണ്ണൂർ), പരേതനായ ബിജിത്ത്.

രാവിലെ 10 മണി മുതൽ 11 മണി വരെ അദ്ദേഹം ദീർഘകാലം സേവനമനുഷ്ഠിച്ച പാലത്തായി യു.പി സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.




വളരെ പുതിയ വളരെ പഴയ