കണ്ണൂർ: ചന്ദനം സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി.13 കിലോ ഗ്രാം ചന്ദനമുട്ടികള്‍ 6.5 കിലോ ഗ്രാം ചെത്ത് പൂളുകള്‍ എന്നിവ സ്കൂട്ടിയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പാവന്നൂർ കടവ് ഭാഗത്തു നിന്നും എക്സൈസ് ഇവരെ പിടികൂടുകയായിരുന്നു .
പാവന്നൂർ കടവ് സ്വദേശികളായ എം.പി. അബൂബക്കർ, അബ്ദുള്‍ നാസർ സി.കെ എന്നിവരെയാണ് പിടികൂടിയത്.
തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ്കൃഷ്ണൻ പി.വി യുടെ നിർദ്ദേശത്തില്‍ ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ ബാലൻ , സ്പെഷ്യല്‍ ഡ്യൂട്ടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജീവൻ പി.പി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഫാത്തിമ കെ., ജംഷാദ് എ.സി, സുജിത്ത് രാഘവൻ, വാച്ചർന്മാരായ അജീഷ് സി കെ , രജീഷ് ആർ. കെ. അഖില്‍ ബിനോയ് എന്നിവർ സംഘത്തിലുണ്ടായിരുന്നു