Zygo-Ad

ഉത്തര മേഖല വടം വലി മത്സരം


 മൊകേരി എ.കെ.ജി സ്മാരകവായനശാല& ഗ്രന്ഥാലയത്തിൻ്റെ 36-ാം വാർഷികാഘോഷം 'ആരവം 2K25 'ൻ്റെ ഭാഗമായി ഉത്തര മേഖല വടംവലി മത്സരം മൊകേരി ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ വെച്ച് നടന്നു.  ഡി വൈ എഫ്സം ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിപിഐഎം മൊകേരി ലോക്കൽ സെക്രട്ടറി എ.ദിനേശൻ അദ്ധ്യക്ഷതവഹിച്ചു.ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ കേരള  ടീം അംഗമായ എ.കെ.ജി നഗറിലെ സയനോരയെ ചടങ്ങിൽ  അനുമോദിച്ചു. രുതീഷ് സ്വാഗതവും  സാരംഗ് ബാബു  നന്ദിയും പറഞ്ഞു.

കണ്ണൂർ ജില്ലയിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച്  19  ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ടൗൺ ടീം കൂത്തുപറമ്പ്  ഒന്നാം സ്ഥാനവും  ഏബിൾ പറമ്പായി   രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കിയ  വിജയികൾക്ക് സംഘാടക സമിതി ചെയർമാൻ പി.സി.രാജൻ, കൺവീനർ എ.പുരുഷോത്തമൻ ,വായനശാല പ്രസിഡൻറ് കെ.പി. സിന്ധു. സിപിഐഎം എ.കെ.ജി നഗർ ,വടക്കയിൽ മുക്ക് ബ്രാഞ്ച് സെക്രട്ടറിമാരായ എൻ.വി ഷാജി ,ശ്രീകാന്ത്.വി, ഡി വൈ എഫ്പാ ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗം അളക.കെ.വി ,ഡി വൈ എഫ്യൂ ഐ യൂണിറ്റ് പ്രസിഡൻ്റ് ഗോപിക സെക്രട്ടറി ആയുഷ് ബാബു അനശ്വര ക്ലബ് സെക്രട്ടറി സാരംഗ് ബാബു, ഒരുമ വനിതവേദി പ്രസിഡൻ്റ് ശ്രീജിന സെക്രട്ടറി ജിൻഷ, ലൈബ്രേറിയൻ വിജിന ,വായനശാല കമ്മിറ്റി അംഗങ്ങളായ, മനീഷ്. ഇ,  പി.സി പ്രമോദ്  ആർ.ഷൈജ ,മുൻ വാർഡ് മെമ്പർ  റീന. പി. വി എന്നിവർ സമ്മാനങ്ങൾ നൽകി.

വളരെ പുതിയ വളരെ പഴയ