Zygo-Ad

മഹ്ളറത്തുൽ ബദ്‌രിയ്യ വാർഷികവും റമളാൻ മുന്നൊരുക്ക പ്രഭാഷണവും ഫ്രെബ്രുവരി 27,28 മാക്കൂൽപീടികയിൽ

 


കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മാക്കൂൽപീടിക യൂണിറ്റിന്റെ കീഴിൽ സംഘടിപ്പിക്കുന്ന മഹ്ളറത്തുൽ ബദ്‌രിയ്യയും റമളാൻ മുന്നൊരക്ക പ്രഭാഷണവും ഫെബ്രുവരി 27,28 വ്യാഴം, വെള്ളി ദിവസങ്ങളിൽ മാക്കൂൽപീടിക മദ്രസയിലും പരിസരത്തുമായി നടക്കും. 

വിശ്വാസി മനസ്സുകളിൽ ആത്മീയയതയുടെ മധുരം പകർന്ന് അനേകം മനുഷ്യരിൽ ഇടം നേടിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഉസ്താദ് സുലൈമാൻ സഖാഫി മാളിയെക്കൽ റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിന് നേതൃത്വം നൽകും. 

പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 26 ബുധൻ 7 മണിക്ക് വളണ്ടിയേഴ്സ് മീറ്റും 27 വ്യാഴം അസർ നിസ്കാരാനന്തരം സിയാറത്തും നടക്കും.

ഫെബ്രുവരി 27,28 തിയ്യതികളിൽ നടക്കുന്ന മഹളറയും റമളാൻ മുന്നൊരുക്കവും രാത്രി 7 മണിക്ക് തന്നെ പ്രദാന നഗരിയിൽ വെച്ചു നടക്കും. രണ്ട് ദിവസങ്ങളിലും പരിപാടിക്ക് എത്തിച്ചേരുന്നവർക്ക് വിപുലമായ സൗകര്യങ്ങൾ നഗരിയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 

സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

വളരെ പുതിയ വളരെ പഴയ