Zygo-Ad

മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം

 


മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.

വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ