Zygo-Ad

കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം ഉപരോധിച്ചു


ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്ത്പറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഉപരോധിച്ചു. 19.2.2025 ബുധനാഴ്ച 3 മാസം പ്രായമുള്ള കുട്ടികൾക്കുള്ള പോളിയോ വാക്സിൻ കുത്തിവെക്കുന്നതിൽ വീഴ്ച വരുത്തുകയും മരുന്ന് മാറി നൽകി അഞ്ച് ഓളം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതര വീഴ്ച വരുത്തിയ സ്റ്റാഫുകൾക്കെതിരെ രണ്ട് ദിവസമായിട്ടും നടപടി എടുക്കാത്ത മെഡിക്കൽ ഓഫീസറുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. വീഴ്ച വരുത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്സ് പാർട്ടി മുന്നോട്ട് വരുമെന്ന് മുന്നറിയിപ്പു നൽകി സൂചനാ പ്രതിഷേധം അവസാനിപ്പിച്ചു

പുത്തൂർ മണ്ഡലം പ്രസിഡൻ്റ് കെ.പി വിജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് തേജസ് മുകുന്ദ് ഉപരോധ സമരം ഉത്ഘാടനം ചെയ്തു. KSU ജില്ലാ പ്രസിഡൻ്റ് അതുൽ എംസി, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ഭാസ്കരൻ വയലാണ്ടി, മണ്ഡലം വൈസ് പ്രസിഡൻ്റ് AP രാജു എന്നിവർ പ്രസംഗിച്ചു. ബാബു എം, ചന്ദ്രൻ CK , മനോജ് സി, സുനിൽ ദത്ത്, ബാബു എ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ