പാനൂർ യു പി സ്കൂൾ അധ്യാപകർ ഒന്നാം ക്ലാസ്സ് പാഠഭാഗവുമായി ബന്ധപ്പെടുത്തി പഠന യാത്ര നടത്തി.
പാനൂർ യു പി സ്കൂൾ അധ്യാപകൻ ഭരത് ചന്ദ്ര മാഷിന്റെ നേതൃത്വത്തിൽ ദിവ്യ ടീച്ചറും ചേർന്നാണ് വിദ്യാർത്ഥികളെ കൃഷിയിടത്തിലേക്ക് കൊണ്ടു പോയത്.
വിശിഷ്ട അതിഥിയായി ഡോക്ടർ കെ.വി ശശിധരൻ മാഷും, കൃഷി രീതി വിശദീകരണവുമായി സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി കൂടിയായ പച്ചോൾ ദിനേശൻ മാഷും, പരിസ്ഥിതി ക്ലബ് കൺവീനർ അബ്ദുൾ നാസർ മാഷും, രമേശൻ മാഷും വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു കൊടുത്തു. കർഷക വേഷം അണിഞ്ഞ വിദ്യാർത്ഥികൾ നാടിന് വേറിട്ട കാഴ്ചയായി മാറി.
കേരളത്തിലാദ്യമായി ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒരു ന്യൂസ് ചാനലും സ്കൂൾ കുട്ടികൾക്ക് സമർപ്പിച്ചു. ഇതിന്റെ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്.
https://www.instagram.com/vazhikaatti_official?igsh=MW5zMzJsNjMxNWc1bg==