പാനൂർ: കുന്നോത്ത് പറമ്പിൽ കെ.എസ്.യു നേതാക്കൾക്ക് മർദ്ദനം. മീത്തലെ കുന്നോത്ത് പറമ്പ് കമ്മ്യൂണിറ്റി ഹാളിൽ അടുത്ത് വെച്ച് കെ.എസ്.യു നേതാക്കളെ തടഞ്ഞ് നിർത്തി മർദ്ധിച്ചതായാണ് പരാതി. അർജുൻ, അലോക് എന്നിവർക്കർക്കാണ് മർദ്ദനം ഏറ്റത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനുരാഗ് ആണ് കമ്പി ഉപയോഗിച്ച് ഇവരെ മർദ്ധിച്ചതെന്നാണ് ആരോപണം.
അർജുവിന്റെ വാഹനവും തല്ലി തകർത്തിട്ടുണ്ട്. ഇരുമ്പ് വടി ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നുവത്രെ. പരിക്കേറ്റവരെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു.